ഹര്‍ത്താലിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണം എന്ന് പറഞ്ഞത് ബിജെപിയുടെ കേന്ദ്ര മന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം ആയിരുന്നു. എന്തായാലും ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ എടപ്പാളിലെ ആളുകള്‍ മന്ത്രി പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു. ഹര്‍ത്താല്‍ അനുയായികളായ ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ബൈക്കുകളില്‍ വരുന്നതും അവരെ നാട്ടുകാര്‍ കൂട്ടംകൂടി ഓടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.